Sunday, November 11, 2007

ചവറ്റുകൂന


"ഉപേക്ഷിക്കപ്പെട്ട..
ചവറ്റുകൂനയ്ക്കുള്ളില്‍;
മാലിന്യം കുത്തിനിറയ്ക്കാന്‍
വെമ്പല്‍ കൊള്ളുന്നവര്‍,
പരിശുദ്ധമായ ആ-
മാലിന്യപാനപാത്രത്തിന്‌,
മറ്റൊരു സമ്മാനം കൂടി;
കനിഞ്ഞുനല്‍കി.."


"കുറുക്കന്‍മാര്‍-
ഓരിയിടാന്‍ മത്സരിക്കുന്ന,
രാത്രിയുടെ അന്ത്യയാമത്തില്‍-
കരച്ചിലിന്റെ മാസ്മരികത;
തെരുവുതെണ്ടി അനുഭവിച്ചറിഞ്ഞു.
തെല്ലൊരു വിസ്മയത്തിന്റെ-
കടയ്ക്കല്‍ നിന്നുകൊണ്ട്‌.."

"നഗരത്തിന്റെ -
ദുര്‍ഗന്ധമൊട്ടാകെ,
ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട
ചവറ്റുകുറ്റയ്ക്കരികിലേക്ക്‌,
അവന്‍ എത്തിനോക്കി.
നാഗരികത ബഹിഷ്കരിച്ച;
മാലിന്യങ്ങള്‍ക്കൊപ്പം-
ഏതോ സ്ത്രീയ്ക്ക്‌,
ആരോ ദാനം നല്‍കിയ
ബീജത്തിന്റെ ആള്‍രൂപം;
അവന്‌ കാണേണ്ടിവന്നു."


"പത്തുമാസത്തോളം കാലം
ഇരുണ്ട തടവറയില്‍-
അല്ലലില്ലാതെ കഴിഞ്ഞിരുന്ന;
അവന്‍ പുറത്തുവന്നത്‌,
കരച്ചിലിന്റെ-
അകമ്പടിയോടെയായിരുന്നില്ല.
ജനനം പുറത്തായാല്‍;
താന്‍ ഇല്ലാതാക്കപ്പെടുമെന്ന്‌-
ആ നവജാത ശിശു,
മനസ്സിലാക്കിയിരിക്കാം."


"നിനച്ചിരിക്കാതെ ലഭിച്ച
ഭിക്ഷയെ കണ്ട്‌-
തെരുവിന്റെ സന്തതി;
അല്‍പനേരം പകച്ചുനിന്നു.
ആരോരുമില്ലാത്ത തനിക്ക്‌-
ഒരു കൂട്ടായി;


"അവകാശവാദവുമായി-
ആരുമെത്തില്ലെന്ന്‌ ഉറപ്പായിരുന്നു.
കുഞ്ഞിന്റെ ഓമനത്വം;
തെരുവ്‌ തെണ്ടിയെ കീഴടക്കി.
ചവറ്റുകൂനയുടെ സമ്മാനത്തെ,
അയാള്‍ക്ക്‌ സ്വീകരിക്കേണ്ടി വന്നു.
നിറഞ്ഞ മനസ്സോടെ...
ദാനം കിട്ടിയ സൗഭാഗ്യത്തിന്റെ
ഓമനത്വം അവന്റൈ
ജീവിതത്തിലെ വിരസതയെ
അല്‍പമകറ്റിയേക്കാം..."


"മാത്രമല്ല...;
നാളേറെ കഴിഞ്ഞാല്‍;
വരുമാനത്തിന്‌ മാര്‍ഗ്ഗവുമാവാം.
നിസ്സഹായതയ്ക്ക്‌,
ലഭിച്ചേക്കാവുന്ന മാര്‍ക്കറ്റ്‌-
തെരുവിന്റെ സന്തതിയ്ക്കും;
നല്ല പോല്‍ അറിയാമായിരുന്നു."

8 comments:

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"നഗരത്തിന്റെ -
ദുര്‍ഗന്ധമൊട്ടാകെ,
ഏറ്റുവാങ്ങാന്‍ വിധിക്കപ്പെട്ട
ചവറ്റുകുറ്റയ്ക്കരികിലേക്ക്‌,
അവന്‍ എത്തിനോക്കി.
നാഗരികത ബഹിഷ്കരിച്ച;
മാലിന്യങ്ങള്‍ക്കൊപ്പം-
ഏതോ സ്ത്രീയ്ക്ക്‌,
ആരോ ദാനം നല്‍കിയ
ബീജത്തിന്റെ ആള്‍രൂപം;
അവന്‌ കാണേണ്ടിവന്നു."

ദിലീപ് വിശ്വനാഥ് said...

കവിതയ്ക്ക് ഒരു മുറുക്കക്കുറവ്. ശ്രദ്ധിക്കുമല്ലോ.

പ്രയാസി said...

കൊള്ളാമല്ലൊ..
ഇജ്ജ് അന്യനല്ല..നമ്മട സ്വന്തം ആളാ..:)
ഓ:ടോ: വാല്‍മീകി മാഷെ എന്നെ തല്ലൂലെങ്കി ഒരു കാര്യം പറയട്ടെ..! അമേരിക്കയിലു സ്ക്രൂ ട്രൈവറിനു വില കുറവാണെങ്കി ഒരു സെറ്റ് അന്യനു അയച്ചു കൊടുക്കൂ..;)

ഗിരീഷ്‌ എ എസ്‌ said...

കവിത കൊള്ളാം..
തെരുവിന്റെ ഈ നേര്‍ത്തവിലാപം എങ്ങും വേദന നിറച്ച്‌
സഞ്ചരിച്ചുകൊണ്ടിരിക്കുന്നു....

പ്രയാസി പറഞ്ഞപോലെ
നിങ്ങള്‍ അന്യനല്ല
പരിചിതനായ ആരോ ഒരാളാണ്‌...
ഭാവുകങ്ങള്‍

Sandeep PM said...

അവസാനത്തെ വരികള്‍ വളരേ വേദനിപ്പിക്കുന്നതാണ്‌.
"ഈ ലോകം നിഷ്കളങ്കതയെ വച്ച്‌ പൊറുപ്പിക്കില്ല".

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

‍നല്ല രചന.........

ദീപു കെ നായര്‍ said...

Concept is very good. Moulding has to be improved. Continuous review and re-write will bring more beauty on your works. Congrats!

കാപ്പിലാന്‍ said...

good ,nice poem