
"വര്‍ഷത്തിനു
രണ്ടുമാസത്തെ
കുറവുള്ളതിനാലാവാം
ഗര്‍ഭപാത്രത്തിന്റെ
വാടകയ്ക്ക്
അമ്മ പലിശ
ചുമത്തിയിരുന്നില്ല".
"വെള്ളത്തിനും
വെളിച്ചത്തിനും
കിടപ്പാടത്തിനും
ആകെയുള്ള
ഒരു തുണ്ട് ഭൂമിയ്ക്കുമെല്ലാം
ചുമത്തിയ വാടകയേക്കാള്‍
നിസ്സാരമായിരുന്നുവത്..."
"മഴക്കാലത്തെ;
ഇടവേളയിലാണെങ്കിലും
തങ്ങളുടെ കൈകളില്‍
തങ്ങിയതിന്
മരങ്ങള്‍ സംഘടിച്ച്
വാടക പിടിച്ചുവാങ്ങി;
കാക്കയോട് മാത്രമല്ല
പരുന്തിനോടും
മയിലിനോടും
എന്തിന് കുയിലോടു വരെ".
"പക്ഷേ; എന്തുകൊണ്ടോ
പത്തുമാസത്തിന് ശേഷം
വീട്ടില്‍ നിന്ന് തന്ന
ഉരുളചോറിനും
രാവിലത്തെ ചായയ്ക്കുമെല്ലാം
ചേര്‍ത്ത് ചുമത്തിയ
വാടക ഒരിറ്റുസ്നേഹമായിരുന്നു
പിന്നെ; .......കാലന്
പ്രേമം തുളുമ്പുന്നതിന്
മുമ്പെങ്കിലും നല്ലപോല്‍
നോക്കീടേണമേയെന്ന
അപേക്ഷയും.....
വാടക നന്നേ -
കുറഞ്ഞുപോയതുപോലെ
തോന്നിയെനിക്ക്; !!
10 comments:
മഴക്കാലത്തെ
ഇടവേളയിലാണെങ്കിലും
തങ്ങളുടെ കൈകളില്‍
തങ്ങിയതിന്
മരങ്ങള്‍ സംഘടിച്ച്
വാടക പിടിച്ചുവാങ്ങി;
കാക്കയോട് മാത്രമല്ല
പരുന്തിനോടും
മയിലിനോടും
എന്തിന് കുയിലോടു വരെ".
നല്ല ചിന്ത, നല്ല വരികള്‍.
ആദ്യ വരികള്‍ വല്ലതെ മനസ്സില്‍ തറച്ചു!
ആശംസകള്‍
thudakkam kollaam. last part kore koode nannaakkaamayirunnu.
നല്ല വരികള്‍......
eda kallla, ne inganokke ezhuthumo???
kollalo sreekkuttaaaaaaa
നല്ല ചിന്ത, നല്ല വരികള്‍.
"വര്‍ഷത്തിനു
രണ്ടുമാസത്തെ
കുറവുള്ളതിനാലാവാം
ഗര്‍ഭപാത്രത്തിന്റെ
വാടകയ്ക്ക്
അമ്മ പലിശ
ചുമത്തിയിരുന്നില്ല".
വല്ലാത്ത വരികള്‍... ഒടുവില്‍ ഒരു നൊമ്പരം അവശേഷിപ്പിച്ച്
പിന്നെ; .......കാലന്
പ്രേമം തുളുമ്പുന്നതിന്
മുമ്പെങ്കിലും നല്ലപോല്‍
നോക്കീടേണമേയെന്ന
അപേക്ഷയും.....
വാടക നന്നേ -
കുറഞ്ഞുപോയതുപോലെ
എന്ന വരികള്‍ കൂടിയായപ്പോള്‍ എന്തോ വല്ലാത്തൊരു മാനസികാവസ്ഥ.....
ഇതിനും കണക്കു പറഞ്ഞുതുടങ്ങുകയാണോ???
സങ്കടമാക്കണു.....
അന്യാ...
ചിന്തകളെ മാറിനിന്നു വീക്ഷിക്കുന്ന നിനക്ക് ഈ പേരു നല്ലവണ്ണം ചേരുന്നുണ്ട്.
കവിത നന്നായിരിക്കുന്നു. ആശംസകള്‍
Post a Comment