Monday, September 17, 2007

സ്മാര്‍ത്തവിചാരം




അടക്കാനാവാതെ കത്തിപ്പടര്‍ന്ന
വികാരസമുദ്രത്തെ തണുപ്പിക്കാന്‍
ശമനത്തിനുള്ള എളുപ്പവഴി
തേടിപ്പോയതാണ്‌ താത്രിക്കുട്ടി

മനയ്ക്കലെ നാലുകെട്ടിന്റെ
ഇടുങ്ങിയ ലോകത്തില്‍
സ്വയം തളച്ചിട്ടതാണിത്തതായിരുന്നു
മരവിച്ച നാളുകളില്‍


വയ്യ; ചിന്തകള്‍ വികാരങ്ങള്‍ക്ക്‌
വഴി മാറുന്ന ഇടവേളകളിലെങ്കിലും
തന്റെ ശരീരത്തിന്റെ ആവശ്യത്തെ
നിറവേറ്റുന്നതില്‍ തെറ്റില്ലെന്ന്‌ തോന്നിയവള്‍ക്ക്‌

പുലര്‍ച്ചെ മുതല്‍ തമ്പ്രാന്റെ പാടത്ത്‌
ചോര നീരാക്കി അധ്വാനിച്ച
കോമന്‍ തെക്കേലെ ചായ്പില്‍
തളര്‍ന്നുറങ്ങുകയാണ്‌....

തമ്പ്രാന്‌ മാത്രമല്ല തനിക്കും
കോമന്‌ മേല്‍ അധികാരമുണ്ട്‌.
അത്‌ പക്ഷെ പാടത്ത്‌ പണിയാനല്ല
ശരീരത്തിന്റെ ദാഹം ശമിപ്പിക്കാന്‍
എന്നാല്‍ മുണ്ടും തോര്‍ത്തും
നന്നായി മുറുക്കിയുടുത്ത്‌
അടിയാന്‍ ചെന്നു ചാടിയത്‌
നേരെ തമ്പ്രാന്റെ തിരുമുമ്പില്‍

കാര്യമായൊന്നും ഉരിയാടാതെ
തമ്പ്രാന്‍ വാല്യക്കാരെ നീട്ടി വിളിച്ചു
അടുത്ത ദിവസം കോമന്റെ ശരീരം
പുഴയില്‍ പൊങ്ങി..ജീവനില്ലാതെ

തമ്പ്രാട്ടിയോടൊന്നും ചോദിക്കേണ്ട
സ്മാര്‍ത്തവിചാരത്തിന്‌
വലിയ പ്രസക്തിയേതുമില്ല
കാരണം
തമ്പ്രാട്ടി തെറ്റ്‌ ചെയ്തില്ല.....!

2 comments:

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

കണ്ടില്ലെന്ന്‌ പറഞ്ഞേക്കരുത്‌
നക്ഷത്രവേശ്യയുടെ മാറ്റ്‌...
ജീവിക്കാന്‍ വേണ്ടി ശരീരം വില്‍ക്കുന്ന
തെരുവ്‌ സ്ത്രീകളില്‍ ദര്‍ശിക്കാന്‍
മാത്രം ഉദാത്തതയൊന്നും ഇവിടെയില്ല.
പ്രത്യേകിച്ചും രാഷ്ട്രീയക്കാരില്‍...

മുഹമ്മദ്‌ സഗീർ പണ്ടാരത്തിൽ said...

നേതൃത്വം കൊടുക്കാന്‍ചിന്താശേഷിയുള്ള ചെറുപ്പക്കാര്‍ സ്വയം മുമ്പോട്ടൂ വരട്ടെ!