Saturday, November 8, 2008

ചിരി




"നീയെന്നും ശ്രമിച്ചിരുന്നത്‌;
വിലകുറഞ്ഞ വികാരങ്ങള്‍ക്ക്‌
ജീവന്‍ വയ്ക്കുന്ന ഇടവേളകളില്‍
ഞാന്‍ സമ്മാനിച്ച ചുംബനങ്ങള്‍
മറച്ചുവയ്ക്കാനായിരുന്നു.
ചിരിക്കാതിരിക്കാന്‍ കഴിഞ്ഞില്ലെനിക്ക്‌;
കടുംചുവപ്പില്‍ ചാലിച്ചെടുത്ത -
എന്റെ ചുണ്ടടയാളങ്ങള്‍,
പ്രതിഫലിക്കുന്നത്‌ കണ്ട്‌.

നിനക്ക്‌ ധൃതിയായിരുന്നു;
വേഗത നന്നെ കുറവല്ലായിരുന്നു,
വാകമരങ്ങള്‍ തണല്‍വിരിച്ച
നടപ്പാതകളിലെല്ലാം
അവഗണനയുടെ മുള്ളാണികള്‍
വിതറിയുള്ള നിന്റെ നടപ്പിനും.
വാക്കുകള്‍ ഹൃദയത്തിലേല്‍പ്പിച്ച
മുറിവിനോളം നിശിതമല്ലവയെന്ന
തിരിച്ചറിവില്‍ ചിരി തുടരേണ്ടി വന്നു.

നഖക്ഷതങ്ങള്‍ അവശേഷിപ്പിച്ച
ഇരുണ്ട അടയാളങ്ങള്‍
എന്റെ കുസൃതികളോരോന്നും
ഓര്‍മ്മിപ്പിക്കുന്നതിനാലാവാം
റോസ്‌ പൗഡറിന്റെ
ധാരാളത്തത്തിനുള്ളിലേക്ക്‌
ചുവപ്പ്‌ പടര്‍ന്ന വദനം,
നീയൊളിപ്പിച്ചുവച്ചത്‌.

എന്റെ സ്വപ്നങ്ങള്‍ക്ക്‌
ചിതയൊരുക്കിയ നിന്റെ കണ്ണുകള്‍
അലകളുറങ്ങാതെ നില്‍ക്കുന്നത്‌
തെല്ലൊന്നമ്പരപ്പിച്ചു.
മിഴികള്‍ക്കുള്ളിലെ തിരമാലകളില്‍
നനുത്ത പ്രതീക്ഷയുടെ
അമരവുമൊടുവില്‍
മുങ്ങുന്നത്‌ കണ്ട്‌
അട്ടഹസിച്ചുകൊണ്ടേയിരുന്നു;
ബോധമനസ്സിന്റെ
അവസാനത്തെ കമ്പിയും
മുറിഞ്ഞടരും വരെ."

7 comments:

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

എന്റെ സ്വപ്നങ്ങള്‍ക്ക്‌
ചിതയൊരുക്കിയ നിന്റെ കണ്ണുകള്‍
അലകളുറങ്ങാതെ നില്‍ക്കുന്നത്‌
തെല്ലൊന്നമ്പരപ്പിച്ചു.
മിഴികള്‍ക്കുള്ളിലെ തിരമാലകളില്‍
നനുത്ത പ്രതീക്ഷയുടെ
അമരവുമൊടുവില്‍
മുങ്ങുന്നത്‌ കണ്ട്‌
അട്ടഹസിച്ചുകൊണ്ടേയിരുന്നു;

ajeeshmathew karukayil said...

very good.

Unknown said...

''നഖക്ഷതങ്ങള്‍ അവശേഷിപ്പിച്ച
ഇരുണ്ട അടയാളങ്ങള്‍
എന്റെ കുസൃതികളോരോന്നും..................''

ഇതെങ്ങനെ നീ അറിഞ്ഞു കള്ളാ??? :)

നരിക്കുന്നൻ said...

‘........റോസ്‌ പൗഡറിന്റെ
ധാരാളത്തത്തിനുള്ളിലേക്ക്‌
ചുവപ്പ്‌ പടര്‍ന്ന വദനം,
നീയൊളിപ്പിച്ചുവച്ചത്‌.‘

സൂപ്പറായി കെട്ടോ...പലപ്പോഴും ശ്രദ്ദിക്കാനാളുണ്ടെന്നറിയുമ്പോൾ എല്ലാവർക്കുമുള്ളതാ ഈ വികൃതമാക്കൽ.

ഗീത said...

അങ്ങനെ പലതും മറച്ചുവച്ചു ചിരിക്കേണ്ടി വരും. അപ്പോഴും ചിരി വശ്യമോഹനമായിരിക്കണം...

Prajeshsen said...

nice post man......
\
enna unde sukhamnoooo
kanrillallo

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

അജീഷ്‌ മാത്യു, മലയാളി, മുരളി,
നരിക്കുന്നന്‍, ലക്ഷ്‌മി, ഗീതാഗീതികള്‍,
പ്രജേഷ്‌ സെന്‍....
അഭിപ്രായമറിയിച്ച ഏവര്‍ക്കും
ഹൃദയം നിറഞ്ഞ നന്ദി...
(തല്‍ക്കാലം നന്ദി മാത്രമേയുള്ളൂ..ട്ടോ. :)