Monday, September 1, 2008

അടയാളങ്ങള്‍


"പ്രണയത്തിന്റെ
വിശുദ്ധിയും നിറവും
നിശബ്ദം വിളിച്ചു
പറയുകയായിരുന്നു;
ചുവന്ന തെരുവിലെ
ഒഴിഞ്ഞൊരു കോണില്‍
അലക്കാനിട്ട വിരിപ്പിലായ്‌
ഉണങ്ങാതെ അവശേഷിച്ച
ചില അടയാളങ്ങള്‍ "

"പാതിവ്രത്യമെന്ന
അനാവശ്യകതയുടെ
മൂടുപടമണിയിച്ച്‌
അവളെ പതിയെ
ചങ്ങലക്കിടാമെന്ന
മോഹം നിരര്‍ത്ഥകമെന്ന്‌
തിരിച്ചറിഞ്ഞവര്‍
മൗനം ഒരനുഗ്രഹമായി
വിധിയെഴുതി. "

"കിടപ്പറയിലെ മങ്ങിയ
വെളിച്ചത്തിന്റെ
ആര്‍ഭാടത്തിലേക്ക്‌
എത്തിച്ചേര്‍ന്ന തന്നോട്‌
കന്യകാത്വത്തിന്റെ
അടയാളത്തെക്കുറിച്ച്‌
അന്വേഷിച്ച വരനെനോക്കി
നവോഢ പൊട്ടിച്ചിരിച്ചു
ലിപ്സ്റ്റിക്കിന്റെ തീഷ്ണത
ചുവപ്പിച്ച ചുണ്ടിലെ
പാര്‍ശ്വത്തില്‍ വിരിഞ്ഞ
പരിഹാസത്തെ മറയ്ക്കാന്‍
തെല്ലും പര്യാപ്തമായിരുന്നില്ല."

9 comments:

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"കിടപ്പറയിലെ മങ്ങിയ
വെളിച്ചത്തിന്റെ
ആര്‍ഭാടത്തിലേക്ക്‌
എത്തിച്ചേര്‍ന്ന തന്നോട്‌
കന്യകാത്വത്തിന്റെ
അടയാളത്തെക്കുറിച്ച്‌
അന്വേഷിച്ച വരനെനോക്കി
നവോഢ പൊട്ടിച്ചിരിച്ചു "

smitha adharsh said...

ഓരോ വരികളിലും ജീവന്‍ തുടിക്കുന്നത് പോലെ...നന്നായിരിക്കുന്നു.

പ്രിയ ഉണ്ണികൃഷ്ണന്‍ said...

അവസാനത്തെ സ്റ്റാന്‍സയ്ക്ക് നല്ല ശക്തി!!!

Sherlock said...

“കോലില്‍, ചുറ്റിയ തുണി-
തേടി അലയും പ്രേതങ്ങളെ
ആ‍വാഹിച്ചും അവഹേളിച്ചും-
തുടരുക ഈ ജീവിതം“

Unknown said...

ചുവപ്പിച്ച ചുണ്ടിലെ
പാര്‍ശ്വത്തില്‍ വിരിഞ്ഞ
പരിഹാസത്തെ മറയ്ക്കാന്‍
തെല്ലും പര്യാപ്തമായിരുന്നില്ല."


അനുഭവങ്ങളെ നന്ദി.. നന്ദി.. നന്ദി. :)

Dr. Prasanth Krishna said...

ചുവന്നതെരുവില്‍ വിറ്റഴിക്കുന്നതെന്‍
ശരീരം, വിലപറഞ്ഞു വില്‍ക്കവേ
ചാരിത്ര്യം സൂക്ഷിക്കുന്നു മനസ്സില്‍
വില്‍ക്കാതെ വിലപറയാതെ, അനാഥമായ്

ularackliffe said...

Iron-Piece Design | TitaniumArts
TitaniumArts oakley titanium glasses designs are available titanium piercings at TITaniumArts.com. titanium bmx frame Custom tittanium Tinten & Traditional Classic t fal titanium pan G.TitaniumBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBraceletBr

Anonymous said...

p908g4qsrwr736 sex toys,dildo,realistic dildos,sex toys,sex toys,horse dildo,cheap sex toys,vibrators,sex chair z795j4jnzdm023

shenetee said...

ze467 cheap nfl jerseys,cheap nfl jerseys,cheap nfl jerseys,cheap nfl jerseys,cheap nfl jerseys,cheap nfl jerseys,cheap nfl jerseys,cheap nfl jerseys,cheap nfl jerseys vv495