Tuesday, August 12, 2008

വാക്ക്‌



"മേശപ്പുറത്തെ
പഴയ മഷിക്കുപ്പിയില്‍
നിന്നും നിറം മങ്ങിയ
കൊഴുത്ത ദ്രാവകം;
യുഗങ്ങള്‍ക്ക്‌ മുമ്പെ
സ്വന്തമാക്കിയിരുന്ന
തടിച്ച പേനയ്ക്കുള്ളില്‍
നിറയ്ക്കാനൊരുങ്ങവെ
എന്റെ കൈകള്‍
ഞാനറിയാതെ തന്നെ
നിശ്ചലമായി!!!"

"തിരിച്ചറിവിനുള്ള
സമയം നല്‍കാതെ
തീഷ്ണതയാര്‍ന്ന
യൗവനം പക്ഷേ
എനിക്കുംമുമ്പെ
കടന്നുപോയിരുന്നു.
കാലത്തിന്റെ കയ്യില്‍
നിന്നും പണയമായെടുത്ത
ചിതലരിച്ച രഥത്തിലാണ്‌
തങ്ങളുടെ യാത്രയെന്ന്‌
വിളിച്ചുപറയാന്‍
യുവതയെ വഹിച്ച
കറുത്ത കുതിരകള്‍
എന്തുകൊണ്ടോ
മനസ്സുകാണിച്ചില്ല."

"നനുത്ത തൊണ്ടയില്‍
കുരുങ്ങിക്കിടന്ന
വാക്കുകള്‍ ഒന്നാകെ
നഷ്ടപ്പെട്ടിരിക്കുന്നുവെന്ന
യാഥാര്‍ത്ഥ്യം വെളിപ്പെടുത്താന്‍
മടിയായിരുന്നു.
എനിക്കായ്‌ മാത്രം
സ്വന്തമല്ലവയെന്ന
തോന്നല്‍ മറച്ചുപിടിക്കാന്‍ ശ്രമിച്ചു.
ഓരോ വാക്കും
ജിവന്‍ വേറിട്ട്‌
വല്ലാത്തൊരു വെറുപ്പോടെ
വിട പറയും വരെ."

9 comments:

keralainside.net said...

Your post is being listed by www.keralainside.net.
please categorise Your post.
Thank You

നരിക്കുന്നൻ said...

നല്ല കവിത. വീണ്ടും വരാം...

smitha adharsh said...

വാക്കുകള്‍ക്കു ജീവനില്ലാതായാല്‍ ജീവിതത്തിനു തന്നെ അര്‍ത്ഥമില്ലാതാവില്ലേ?

ഉപാസന || Upasana said...

second khandhikayil nighooDamaaya enthO uNT, eniykke pidi kittiyillenkilum.
:-)
Upasana

പ്രിയ ഉണ്ണികൃഷ്ണന്‍ said...

"ഓരോ വാക്കും
ജിവന്‍ വേറിട്ട്‌
വല്ലാത്തൊരു വെറുപ്പോടെ
വിട പറയും വരെ."

നല്ലൊരു ഫീല്‍ ഈ വരികളില്‍

sv said...

നന്നായിട്ടുണ്ടു...നന്മകള്‍ നേരുന്നു

PIN said...

good keep it up..

joice samuel said...

നന്നായിട്ടുണ്ടു...
നന്‍മകള്‍ നേരുന്നു......
സസ്നേഹം,
മുല്ലപ്പുവ്..!!

girishvarma balussery... said...

പഴയ സ്മരണകളിലെ കരുത്തുറ്റ യൌവനത്തിന്റെ ശേഷിപ്പുകള്‍ ഇന്നും വികാരം കൊള്ളിക്കുന്നു ...
വെറും ശേഷിപ്പുകള്‍ അല്ല... കരുത്തുറ്റ സ്മാരകങ്ങള്‍ തന്നെ.... കുതിരകള്‍ കൊണ്ട് പോകുന്നത് ഇന്നും കരുത്തിന്‍റെ ഗാഥകള്‍ പാടുന്നവരെ തന്നെയാണ്..സംശയം ഉണ്ടോ? എന്തായാലും അതില്‍ അജയും ഉണ്ട്...പക്ഷെ എന്നിട്ടും... വാക്കുകള്‍ നിന്നില്‍ നിന്ന് പിറന്നു വീഴുന്നത് വെറുപ്പോടെ എന്ന് തോന്നുന്നുവോ? രചനകള്‍ ഉജ്വലമാവുന്നു ... പറയാതെ വയ്യ ടോ..