"നിങ്ങളെന്നെ
ചങ്ങലയ്ക്കിട്ടുവെന്ന
കൃഷ്ണമണിയുടെ
പരിഭവം
മിഴികളുടെ
പൊട്ടിച്ചിരിയില്‍
അലിഞ്ഞുചേര്‍ന്നു."
"പീലികളുടെ തടവറയില്‍
പുറംകാഴ്ചയുടെ
മാധുര്യം നുണയാന്‍
എല്ലായ്പ്പോഴും
കഴിയാറില്ലെന്ന സത്യം
പുറത്തുപറയാന്‍
കണ്ണുകള്‍ മടി കാണിച്ചു."
"തങ്ങളുടെ സ്വാതന്ത്ര്യം
കണ്പോളകളുടെ
ചലനത്തിലാണെന്ന
രഹസ്യം മിഴികള്‍ക്ക്
അന്യമാണെന്ന
തിരിച്ചറവില്
പീലികള്‍ അടക്കിച്ചിരിച്ചു."
"മിഴികള്‍ മുഖത്തോടും
ശരീരം ആത്മാവിനോടും
പരാതി പറയുന്നത്
തുടര്‍ന്നുകൊണ്ടേയിരുന്നു.
ശൂന്യതയില്‍ ബന്ധിതനാണ്
താനെന്ന യാഥാര്‍ത്ഥ്യം
ആത്മാവ് നിര്‍ലജ്ജം
വെളിപ്പെടുത്തും വരെ."
ചങ്ങലയ്ക്കിട്ടുവെന്ന
കൃഷ്ണമണിയുടെ
പരിഭവം
മിഴികളുടെ
പൊട്ടിച്ചിരിയില്‍
അലിഞ്ഞുചേര്‍ന്നു."
"പീലികളുടെ തടവറയില്‍
പുറംകാഴ്ചയുടെ
മാധുര്യം നുണയാന്‍
എല്ലായ്പ്പോഴും
കഴിയാറില്ലെന്ന സത്യം
പുറത്തുപറയാന്‍
കണ്ണുകള്‍ മടി കാണിച്ചു."
"തങ്ങളുടെ സ്വാതന്ത്ര്യം
കണ്പോളകളുടെ
ചലനത്തിലാണെന്ന
രഹസ്യം മിഴികള്‍ക്ക്
അന്യമാണെന്ന
തിരിച്ചറവില്
പീലികള്‍ അടക്കിച്ചിരിച്ചു."
"മിഴികള്‍ മുഖത്തോടും
ശരീരം ആത്മാവിനോടും
പരാതി പറയുന്നത്
തുടര്‍ന്നുകൊണ്ടേയിരുന്നു.
ശൂന്യതയില്‍ ബന്ധിതനാണ്
താനെന്ന യാഥാര്‍ത്ഥ്യം
ആത്മാവ് നിര്‍ലജ്ജം
വെളിപ്പെടുത്തും വരെ."
7 comments:
"ശൂന്യതയില്‍ ബന്ധിതനാണ്
താനെന്ന യാഥാര്‍ത്ഥ്യം
ആത്മാവ് നിര്‍ലജ്ജം
വെളിപ്പെടുത്തും വരെ."
KOLLAAM KETTO!
നല്ല ഭാവന....എന്നാലും ആ മിഴികളുടെ സൌന്ദര്യം കണ്ടില്ല എന്ന് നടിക്കാന്‍ കഴിയുമോ?
നല്ല ഭാവന..ഇനിയും എഴുതൂ..
നന്നായിട്ടുണ്ടു...നന്മകള് നേരുന്നു
നല്ല കവിത. നല്ല ഭാവന.
തുടര്‍ന്നെഴുതൂ...
ഇനിയും വരാം
"മിഴികള്‍ മുഖത്തോടും
ശരീരം ആത്മാവിനോടും
പരാതി പറയുന്നത്
തുടര്‍ന്നുകൊണ്ടേയിരുന്നു.
ശൂന്യതയില്‍ ബന്ധിതനാണ്
താനെന്ന യാഥാര്‍ത്ഥ്യം
ആത്മാവ് നിര്‍ലജ്ജം
വെളിപ്പെടുത്തും വരെ."
നന്നായിരിക്കുന്നൂ
Post a Comment