Thursday, April 10, 2008

കണക്ക്‌



"പുസ്തകത്തിന്റെ
അകക്കാമ്പില്‍
ഒളിച്ചിരുന്ന
അക്ഷരങ്ങള്‍ക്കും
കണക്കുകള്‍ക്കും
ജീവന്‍ വച്ചിരിക്കുന്നു.."

"കണക്കിന്റെ സന്തതികള്‍
സംഘം ചേര്‍ന്ന്‌
പൊതിയാന്‍ തുടങ്ങി
ജോമട്രിക്‌ പ്രോഗ്രഷനെയും
മറികടന്നായിരുന്നു.
ശ്വാസഗതിയുടെ സഞ്ചാരം"

"ഇന്നെന്റെ -
തലച്ചോറിനുള്ളില്‍
കിടന്ന്‌ ആര്‍ത്തലയ്ക്കുകയാണ്‌..
കണക്കില്ലാത്ത കണക്കിന്റെ
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.."

"എയും ബിയും
എ പ്ലസ്‌ ബി ഹോള്‍
സ്ക്വയറും ചേര്‍ന്നെന്നെ
തളര്‍ച്ചയ്ക്ക്‌ ആക്കം കൂട്ടി
പ്രൊബബിലിറ്റിയ്ക്കും
ദാക്ഷണ്യമൊട്ടുമില്ലായിരുന്നു."

"സൈനും കോസും
ടാനും കോസെക്കുമെല്ലാം
ഓടിത്തളര്‍ന്ന വഴികള്‍
താണ്ടാന്‍ ശ്രമിച്ചതാണ്‌
പക്ഷേ...ഇന്‍ഫിനിറ്റിയുടെ
റൂട്ടില്‍ തട്ടില്‍ കാലിടറി വീണു."

"ചതുരവും ത്രികോണവും
സമചതുരവും സ്തൂപവും
ഒരുമിച്ച്‌ സഞ്ചരിക്കാന്‍ ശ്രമിച്ചു;
സമാന്തരരേഖയിലുള്ള
പ്രയാണത്തിന്‌ സമാഗമം -
വിധിച്ചില്ലെന്ന്‌ തിരിച്ചറിയുംവരെ..."

11 comments:

അന്യന്‍ (അജയ്‌ ശ്രീശാന്ത്‌) said...

"സൈനും കോസും
ടാനും കോസെക്കുമെല്ലാം
ഓടിത്തളര്‍ന്ന വഴികള്‍
താണ്ടാന്‍ ശ്രമിച്ചതാണ്‌
പക്ഷേ...ഇന്‍ഫിനിറ്റിയുടെ
റൂട്ടില്‍ തട്ടില്‍ കാലിടറി വീണു."

"ചതുരവും ത്രികോണവും
സമചതുരവും സ്തൂപവും
ഒരുമിച്ച്‌ സഞ്ചരിക്കാന്‍ ശ്രമിച്ചു;
സമാന്തരരേഖയിലുള്ള
പ്രയാണത്തിന്‌ സമാഗമം -
വിധിച്ചില്ലെന്ന്‌ തിരിച്ചറിയുംവരെ..."

ശ്രീ said...

കണക്കായിപ്പോയി.

ന്ന്വച്ചാല്‍ നന്നായിട്ടുണ്ട് എന്നര്‍ത്ഥം. :)

നജൂസ്‌ said...

വഴി തെളിക്കുന്ന കണക്കു പുസ്തകത്തിന്റെ അകക്കാംബില്‍ ശിഷ്ടമായി ഒന്നും ഭാക്കിയുണ്ടാവില്ലന്നറിയുബോഴേക്കും കുറെയതികം സഞ്ജരിക്ക്ജിരിക്കും. ഒരു മടക്കായാത്രക്ക്‌ മുകളില്‍ കൂട്ടിയും കുറച്ചും പാതവെട്ടിയ ഇടങ്ങളില്‍ ഇരുട്ടുപരന്നിരിക്കും

നന്മകള്‍

Unknown said...

ഇന്‍ഫിനിറ്റിയുടെ
റൂട്ടില്‍ തട്ടില്‍ കാലിടറി വീണു."

അന്നേ പറഞ്ഞതാണ്‌, അതു നമുക്ക്‌ വേണ്ട, വേണ്ട എന്ന്‌...
എന്തിനാ?
തട്ടിവീഴുമെന്ന്‌ അറിഞ്ഞിട്ട്‌ തന്നെ...
കേക്കണ്ടേ???

പണ്ടത്തെ കണക്കിന്റെ ക്ലാസില്‍ ഒന്നൂടെ എത്തിയ പോലെ...
എന്നച്ചാ... ഒന്നും മനസിലായില്ല.... :)

..::വഴിപോക്കന്‍[Vazhipokkan] | സി.പി.ദിനേശ് said...

കാണുന്നില്ലേ
അനന്തതയിലൊരു വെളിച്ചം..

Ranjith chemmad / ചെമ്മാടൻ said...

"സമാന്തരരേഖയിലുള്ള
പ്രയാണത്തിന്‌ സമാഗമം -
വിധിച്ചില്ലെന്ന്‌ തിരിച്ചറിയുംവരെ..."

നമ്മളിനിയും രശ്മികളായി സഞ്ചരിച്ചുകൊണ്ടേയിരിക്കും
നന്നായിട്ടുണ്ട്...

ഗിരീഷ്‌ എ എസ്‌ said...

ടാ...
നീയേത്‌ സ്കൂളിലാണ്‌ പടിച്ചത്‌...????

കണക്ക്‌ കൊള്ളാം...
ആശംസകള്‍

smitha adharsh said...

കവിത കൊള്ളാം..പക്ഷെ..കവിത ഈ കണക്കിനെ പറ്റി വേണ്ടായിരുന്നു.വല്ല സയന്‍സ് നെ പറ്റിയോ,സോഷ്യല്‍ നെ പറ്റിയോ ഒക്കെ മതിയായിരുന്നു....കണക്കെന്നു പറഞ്ഞാല്‍ എനിക്കെവിടെ നിന്നോ ഉറക്കം വരാറുണ്ട്‌..ഇപ്പോഴും...കണക്കില് നല്ല മടിചിയായിരുന്നെ..!!
പറയാന്‍ വിട്ടു..."വാടക" യും വായിച്ചു...സൂപ്പര്‍..സൂപ്പര്‍...സൂപ്പര്‍ !!

Anonymous said...

നന്നാ‍യിരിക്കുന്നൂ......

Unknown said...

😘😘

Unknown said...


"പുസ്തകത്തിന്റെ
അകക്കാമ്പില്‍
ഒളിച്ചിരുന്ന
അക്ഷരങ്ങള്‍ക്കും
കണക്കുകള്‍ക്കും
ജീവന്‍ വച്ചിരിക്കുന്നു.."

"കണക്കിന്റെ സന്തതികള്‍
സംഘം ചേര്‍ന്ന്‌
പൊതിയാന്‍ തുടങ്ങി
ജോമട്രിക്‌ പ്രോഗ്രഷനെയും
മറികടന്നായിരുന്നു.
ശ്വാസഗതിയുടെ സഞ്ചാരം"

"ഇന്നെന്റെ -
തലച്ചോറിനുള്ളില്‍
കിടന്ന്‌ ആര്‍ത്തലയ്ക്കുകയാണ്‌..
കണക്കില്ലാത്ത കണക്കിന്റെ
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.."

"എയും ബിയും
എ പ്ലസ്‌ ബി ഹോള്‍
സ്ക്വയറും ചേര്‍ന്നെന്നെ
തളര്‍ച്ചയ്ക്ക്‌ ആക്കം കൂട്ടി
പ്രൊബബിലിറ്റിയ്ക്കും
ദാക്ഷണ്യമൊട്ടുമില്ലായിരുന്നു."

"സൈനും കോസും
ടാനും കോസെക്കുമെല്ലാം
ഓടിത്തളര്‍ന്ന വഴികള്‍
താണ്ടാന്‍ ശ്രമിച്ചതാണ്‌
പക്ഷേ...ഇന്‍ഫിനിറ്റിയുടെ
റൂട്ടില്‍ തട്ടില്‍ കാലിടറി വീണു."

"ചതുരവും ത്രികോണവും
സമചതുരവും സ്തൂപവും
ഒരുമിച്ച്‌ സഞ്ചരിക്കാന്‍ ശ്രമിച്ചു;
സമാന്തരരേഖയിലുള്ള
പ്രയാണത്തിന്‌ സമാഗമം -
വിധിച്ചില്ലെന്ന്‌ തിരിച്ചറിയുംവരെ.

😻😻😻😻😻😻💓💓💓💓💓💓💞💞💓💓💓💖💖💖💖💯💯💯💯💯👍👍👍👍👏👏👏👏👏👏👍👍👍👌👌👌👌👌👌👌👌👌👌👌👌🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🏁🚩🏁🏁