Thursday, April 10, 2008

കണക്ക്‌



"പുസ്തകത്തിന്റെ
അകക്കാമ്പില്‍
ഒളിച്ചിരുന്ന
അക്ഷരങ്ങള്‍ക്കും
കണക്കുകള്‍ക്കും
ജീവന്‍ വച്ചിരിക്കുന്നു.."

"കണക്കിന്റെ സന്തതികള്‍
സംഘം ചേര്‍ന്ന്‌
പൊതിയാന്‍ തുടങ്ങി
ജോമട്രിക്‌ പ്രോഗ്രഷനെയും
മറികടന്നായിരുന്നു.
ശ്വാസഗതിയുടെ സഞ്ചാരം"

"ഇന്നെന്റെ -
തലച്ചോറിനുള്ളില്‍
കിടന്ന്‌ ആര്‍ത്തലയ്ക്കുകയാണ്‌..
കണക്കില്ലാത്ത കണക്കിന്റെ
ഉത്തരമില്ലാത്ത ചോദ്യങ്ങള്‍.."

"എയും ബിയും
എ പ്ലസ്‌ ബി ഹോള്‍
സ്ക്വയറും ചേര്‍ന്നെന്നെ
തളര്‍ച്ചയ്ക്ക്‌ ആക്കം കൂട്ടി
പ്രൊബബിലിറ്റിയ്ക്കും
ദാക്ഷണ്യമൊട്ടുമില്ലായിരുന്നു."

"സൈനും കോസും
ടാനും കോസെക്കുമെല്ലാം
ഓടിത്തളര്‍ന്ന വഴികള്‍
താണ്ടാന്‍ ശ്രമിച്ചതാണ്‌
പക്ഷേ...ഇന്‍ഫിനിറ്റിയുടെ
റൂട്ടില്‍ തട്ടില്‍ കാലിടറി വീണു."

"ചതുരവും ത്രികോണവും
സമചതുരവും സ്തൂപവും
ഒരുമിച്ച്‌ സഞ്ചരിക്കാന്‍ ശ്രമിച്ചു;
സമാന്തരരേഖയിലുള്ള
പ്രയാണത്തിന്‌ സമാഗമം -
വിധിച്ചില്ലെന്ന്‌ തിരിച്ചറിയുംവരെ..."