Friday, March 28, 2008

‌വാടക


"വര്‍ഷത്തിനു
രണ്ടുമാസത്തെ
കുറവുള്ളതിനാലാവാം
ഗര്‍ഭപാത്രത്തിന്റെ
വാടകയ്ക്ക്‌
അമ്മ പലിശ
ചുമത്തിയിരുന്നില്ല".

"വെള്ളത്തിനും
വെളിച്ചത്തിനും
കിടപ്പാടത്തിനും
ആകെയുള്ള
ഒരു തുണ്ട്‌ ഭൂമിയ്ക്കുമെല്ലാം
ചുമത്തിയ വാടകയേക്കാള്‍
നിസ്സാരമായിരുന്നുവത്‌..."

"മഴക്കാലത്തെ;
ഇടവേളയിലാണെങ്കിലും
തങ്ങളുടെ കൈകളില്‍
തങ്ങിയതിന്‌
മരങ്ങള്‍ സംഘടിച്ച്‌
വാടക പിടിച്ചുവാങ്ങി;
കാക്കയോട്‌ മാത്രമല്ല
പരുന്തിനോടും
മയിലിനോടും
എന്തിന്‌ കുയിലോടു വരെ".

"പക്ഷേ; എന്തുകൊണ്ടോ
പത്തുമാസത്തിന്‌ ശേഷം
വീട്ടില്‍ നിന്ന്‌ തന്ന
ഉരുളചോറിനും
രാവിലത്തെ ചായയ്ക്കുമെല്ലാം
ചേര്‍ത്ത്‌ ചുമത്തിയ
വാടക ഒരിറ്റുസ്നേഹമായിരുന്നു

പിന്നെ; .......കാലന്‌
പ്രേമം തുളുമ്പുന്നതിന്‌
മുമ്പെങ്കിലും നല്ലപോല്‍
നോക്കീടേണമേയെന്ന
അപേക്ഷയും.....
വാടക നന്നേ -
കുറഞ്ഞുപോയതുപോലെ
തോന്നിയെനിക്ക്‌; !!