
"പ്രണയത്തിന്റെ
വിശുദ്ധിയും നിറവും
നിശബ്ദം വിളിച്ചു
പറയുകയായിരുന്നു;
ചുവന്ന തെരുവിലെ
ഒഴിഞ്ഞൊരു കോണില്‍
അലക്കാനിട്ട വിരിപ്പിലായ്
ഉണങ്ങാതെ അവശേഷിച്ച
ചില അടയാളങ്ങള്‍ "
"പാതിവ്രത്യമെന്ന
അനാവശ്യകതയുടെ
മൂടുപടമണിയിച്ച്
അവളെ പതിയെ
ചങ്ങലക്കിടാമെന്ന
മോഹം നിരര്‍ത്ഥകമെന്ന്
തിരിച്ചറിഞ്ഞവര്‍
മൗനം ഒരനുഗ്രഹമായി
വിധിയെഴുതി. "
"കിടപ്പറയിലെ മങ്ങിയ
വെളിച്ചത്തിന്റെ
ആര്‍ഭാടത്തിലേക്ക്
എത്തിച്ചേര്‍ന്ന തന്നോട്
കന്യകാത്വത്തിന്റെ
അടയാളത്തെക്കുറിച്ച്
അന്വേഷിച്ച വരനെനോക്കി
നവോഢ പൊട്ടിച്ചിരിച്ചു
ലിപ്സ്റ്റിക്കിന്റെ തീഷ്ണത
ചുവപ്പിച്ച ചുണ്ടിലെ
പാര്‍ശ്വത്തില്‍ വിരിഞ്ഞ
പരിഹാസത്തെ മറയ്ക്കാന്‍
തെല്ലും പര്യാപ്തമായിരുന്നില്ല."
വിശുദ്ധിയും നിറവും
നിശബ്ദം വിളിച്ചു
പറയുകയായിരുന്നു;
ചുവന്ന തെരുവിലെ
ഒഴിഞ്ഞൊരു കോണില്‍
അലക്കാനിട്ട വിരിപ്പിലായ്
ഉണങ്ങാതെ അവശേഷിച്ച
ചില അടയാളങ്ങള്‍ "
"പാതിവ്രത്യമെന്ന
അനാവശ്യകതയുടെ
മൂടുപടമണിയിച്ച്
അവളെ പതിയെ
ചങ്ങലക്കിടാമെന്ന
മോഹം നിരര്‍ത്ഥകമെന്ന്
തിരിച്ചറിഞ്ഞവര്‍
മൗനം ഒരനുഗ്രഹമായി
വിധിയെഴുതി. "
"കിടപ്പറയിലെ മങ്ങിയ
വെളിച്ചത്തിന്റെ
ആര്‍ഭാടത്തിലേക്ക്
എത്തിച്ചേര്‍ന്ന തന്നോട്
കന്യകാത്വത്തിന്റെ
അടയാളത്തെക്കുറിച്ച്
അന്വേഷിച്ച വരനെനോക്കി
നവോഢ പൊട്ടിച്ചിരിച്ചു
ലിപ്സ്റ്റിക്കിന്റെ തീഷ്ണത
ചുവപ്പിച്ച ചുണ്ടിലെ
പാര്‍ശ്വത്തില്‍ വിരിഞ്ഞ
പരിഹാസത്തെ മറയ്ക്കാന്‍
തെല്ലും പര്യാപ്തമായിരുന്നില്ല."